സഹപ്രവര്‍ത്തകരുടെ പീഡനം;ഭാരത് ഹെവി ഇലക്ട്രിക്കല്‍സിലെ ജീവനക്കാരി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: സഹപ്രവർത്തകരുടെ പീഡനം സഹിക്കവയ്യാതെ പൊതുമേഖലാ സ്ഥാപനമായ ഭെൽ (ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ്) ജീവനക്കാരി നേഹ (33) ആത്മഹത്യ ചെയ്തു. ഭെല്ലിൽ ഡെപ്യൂട്ടി അക്കൗണ്ടന്‍റായ നേഹ സഹപ്രവർത്തകരുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മിയാപൂരിലെ വസതിയിൽവെച്ചാണ് ഭോപ്പാൽ സ്വദേശി ആത്മഹത്യ ചെയ്തത്.

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡെപ്യൂട്ടി ജനറല്‍ മാനേജരടക്കം ആറ് പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

രാവിലെ 10.30 ഓടെയാണ് യുവതിയെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പില്‍ തന്റെ സഹപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥനുമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. ഡെപ്യൂട്ടി മാനേജരും മറ്റ് ആറ് സഹപ്രവര്‍ത്തകരും തന്നെ മാനസികമായി ഉപദ്രവിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ ചോര്‍ത്തുകയും വരുന്ന കോളുകളെല്ലാം നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഓഫീസില്‍ തന്നെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തിരുന്നതായും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply