പാഗൽപന്തിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അനീസ് ബസ്മി ജോൺ എബ്രഹാമിനെ നായകനാക്കി സംവിധാനം ചെയ്ത് ഏറ്റവും പുതിയ ചിത്രമാണ് പാഗൽപന്തി. കോമഡി എന്റർടൈനറായി എത്തുന്ന ചിത്രത്തിൽ വൻ താര നിരയാണ് ഉള്ളത്. മുബാരക്കൻ എന്ന ഹിന്ദി ചിത്രത്തിന് ശേഷം അനീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.അങ്കിത് തിവാരി, തനിഷ് ബാഗ്ചി,സച്ചിൻ-ജിഗാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

അനിൽ കപൂർ, ജോൺ അബ്രഹാം, ഇലിയാന ഡി ക്രൂസ്, അർഷാദ് വാർസി, പുൾകിത് സാമ്രാട്ട്, കൃതി ഖർബന്ദ, ഉർവാശി റൗട്ടേല, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഭൂഷൺ കുമാർ, അഭിഷേക് പഥക്, കൃഷൻ കുമാർ, കുമാർ മങ്ങാട്ട് പഥക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോർജ് സി വില്യംസ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.

Leave A Reply