രണ്ട് കോടിയുടെ ആഡംബര വാച്ചുമായി മുംബൈ വിമാനത്താവളത്തിൽ യുവാവ് അറസ്‌റ്റിൽ

 

 

മുംബൈ: രണ്ട് കോടി രൂപയുടെ വാച്ചുമായി മുംബൈ വിമാനത്താവളത്തിൽ യുവാവ് അറസ്‌റ്റിൽ. ബാങ്കോക്കിൽ നിന്നും എത്തിയ കവിൻകുമാർ മേത്തയാണ് (24) കസ്‌റ്റംസിൻ്റെ പിടിയിലായത്. അമേരിക്കൻ ആഡംബര ബ്രാൻഡായ ‘ജേക്കബ് ആൻഡ് കമ്പനി’യുടെ ലിമിറ്റഡ് എഡിഷനിൽ ഉൾപ്പെടുന്ന വാച്ച് നികുതി വെട്ടിച്ച് രാജ്യത്ത് എത്തിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയത്തെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ വാച്ച് കണ്ടെത്തിയത്. നികുതി അടക്കാതെ വിമാനത്താവളത്തില്‍ നിന്നും കടത്താന്‍ ശ്രമിക്കുമ്പോഴാണ് കവിന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. കള്ളക്കടത്ത് കുറ്റം ചുമത്തി അറസ്റ്റിലായ കവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply