പ്രീസീസൺ മൽസരത്തിൽ ഹൈദരബാദ് എഫ് സി മിനർവ പഞ്ചാബിനെ തോൽപ്പിച്ചു

2019 -2020 ഐഎസ്എൽ സീസണിന് മുന്നോടിയായി നടക്കുന്ന പ്രീസീസൺ മൽസരത്തിൽ ഹൈദരബാദ് എഫ് സിക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ മിനർവ പഞ്ചാബിനെ ആണ് അവർ തോൽപ്പിച്ചത്. തകർപ്പൻ പ്രകടനമാണ് ഹൈദരബാദ് നടത്തിയത്. മറുപടിയില്ലാത്ത നാല് ഗോളുകൾക്കായിരുന്നു വിജയൻ.  റോബിന്‍ സിംഗിനെ കൂടാതെ മാര്‍സെലീനോ, അഭിഷേക് ഹാള്‍ദര്‍ എന്നിവരുടെ ഗോളിലാണ് ഹൈദരബാദ് വിജയിച്ചത്.

ഒക്ടോബർ 20ന് ഐഎസ്എൽ തുടങ്ങാനിരിക്കെ ഹൈദരബാദ്  മികച്ച ഫോമിൽ ആണ്. ആദ്യ ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്, എടികെയെ നേരിടും.

Leave A Reply