ഖത്തറിൽ മലയാളി ദമ്പതികളുടെ മക്കൾ മരിച്ചു

ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ടു മക്കൾ ഹമദ് ആശുപത്രിയിൽ മരിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്‍റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ മമ്മൂട്ടിയുടെ മകൾ ഷമീമയുടയും മക്കളായ രിദു (മൂന്നര), രിദ (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കളും ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഭക്ഷ്യവിഷബാധയാണ് കുട്ടികളുടെ മരണകാരണമെന്ന് റിപ്പോർട്ടുകളുണ്ട് . പുലര്‍ച്ചെ മൂന്നര മണിയോടെ മൂത്ത കുട്ടിയും, രാവിലെ പത്തു മണിയോടെ ഇളയ കുട്ടിയും മരണപ്പെടുകയായിരുന്നു

Leave A Reply