അഭ്യാസ പ്രകടനത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞു കയറി; നാലു പേർക്ക് പരിക്ക്

തിരുവനന്തപുരം: യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞു കയറി നാലു പേർക്ക് പരിക്ക് . തിരുവനന്തപുരം നെല്ലിമൂഡ് ന്യൂ ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിലാണ് സംഭവം. പ്ലസ് വൺ വിദ്യാർഥികളായ രുക്മ, ധന്യ, രാഖി, രോഹിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

ഇതിൽ രോഹിതിന് കാലിന് ഗുരുതര പരിക്കുണ്ട്. രുക്‌മക്ക് മുഖത്തിന് സാരമായ പരിക്കേറ്റെന്നാണ് വിവരം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരെയും നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Leave A Reply