ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

മലപ്പുറം: ആളില്ലാത്ത വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി മോഷണം നടത്തുന്ന പ്രതി പോലീസ് പിടിയിലായി. നിരവധി മോഷണക്കേസുകളിലെ പ്രതിയായ പാലക്കാട് ചേനത്തൊടി സ്വദേശി രാമചന്ദ്രൻ ആണ് മലപ്പുറം വളാഞ്ചേരിയില്‍ പൊലീസിന്‍റെ പിടിയിലായത്.

കഴി‍‍ഞ്ഞ മാസം വളാഞ്ചേരിയില്‍ ഇല്ലത്തുവീട്ടില്‍ രവീന്ദ്രന്‍ എന്നയാളിന്‍റെ വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. വീട്ടില്‍ ആളില്ലാത്ത ദിവസമാണ് രാത്രി മോഷണ ശ്രമം നടന്നത്. ഈ കേസിന്‍റെ അന്വേഷണത്തിനൊടുവിലാണ് രാമചന്ദ്രൻ അറസ്റ്റിലായത്. ചോദ്യം ചെയ്തതില്‍ പട്ടാമ്പി മുതുതലയിലും തൃത്താല പാലത്തറയിലും മങ്കരയിലും അടക്കം നിരവധി വീടുകളില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് രാമചന്ദ്രൻ പൊലീസിനോട് പറഞ്ഞു. മലപ്പുറം തിരൂര്‍ കോടയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Leave A Reply