യുപിയിലെ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു. യു.പി ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റേതാണ് നടപടി. പഠന സമയത്ത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ മാറാതിരിക്കാനാണ് നടപടിയെന്ന് വകുപ്പിന്റെ വിശദീകരണം. സര്‍കലാശാല ക്യാമ്പസുകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ വ്യാഴാഴ്ച പുറത്തിറക്കി.

സര്‍വകലാശാലകളിലെയും കോളജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്കും നിരോധനം ബാധകമാണ്. ക്യാമ്പസുകളില്‍ മികച്ച പഠനാനന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് മൊബൈല്‍ ഫോണ്‍ നിരോധിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

Leave A Reply