പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ രണ്ടു പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ രണ്ടു പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ആസൻസോൾ കുൽതി മേഖലയിലെ ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയിരുന്നത്. നേരത്തെ ഒരാളുടെ മൃതദേഹം ഖനിയിൽനിന്ന് പുറത്തെടുത്തിരുന്നു.

ഒക്ടോബർ 13നായിരുന്നു സംഭവം. അനധികൃതമായി ഖനനത്തിനിറങ്ങിയ മൂന്നു പേർ സ്ഥലത്ത് കുടുങ്ങുകയായിരുന്നു. വിഷവാതകം ശ്വസിച്ച് ഇവർക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. എൻ.ഡി.ആർ.എഫ് സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്.

Leave A Reply