ഗതാഗത നിയന്ത്രണം

സംസ്ഥാന പാത 38 ല്‍ പേരാമ്പ്ര ടൗണ്‍ പരിഷ്‌ക്കരണ പ്രവൃത്തിയുടെ ഭാഗമായി പേരാമ്പ്ര-എടവരാട് – ആവള റോഡ് ആരംഭ ഭാഗത്ത് റോഡിന് കുറുകെ ഓവുചാല്‍ നിര്‍മ്മിക്കാനായി റോഡ് മുറിക്കുന്നു. റോഡ് മുറിക്കുന്നത് തീരുന്നതുവരെ ഈ റോഡ് വഴിയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സംസ്ഥാന പാത 38 പിയുകെസി റോഡില്‍ സൈഫണ്‍ പ്രവൃത്തി നടത്തുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു. ഉളളിയേരി ഭാഗത്തുനിന്നും അരിക്കുളം മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകുന്ന ടിപ്പര്‍ ലോറി/ഭാരം കയറ്റിയ വാഹനങ്ങള്‍ മന്നങ്കാവ് വഴി കേരഫെഡ് ജംഗ്ഷനിലൂടെ കാവുന്തറ സ്‌കൂള്‍ വഴി അരിക്കുളം കുരുടിവീട് ജംഗ്ഷനിലേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കാവുന്തറയില്‍ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് വരുന്ന ടിപ്പര്‍ ലോറി/ഭാരം കയറ്റിയ വാഹനങ്ങള്‍ പിഎച്ച്‌സി ജംഗ്ഷനില്‍ കാഞ്ഞുകണ്ടി താഴെ വഴി കരുവണ്ണൂര്‍ ടൗണില്‍ കയറി വടക്കോട്ട് പോകണം. ഉളളിയേരി ഭാഗത്തുനിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോകുന്ന ടിപ്പര്‍ ലോറി/ഭാരം കയറ്റിയ വാഹനങ്ങള്‍ നടുവണ്ണൂര്‍ ടൗണില്‍ പ്രവേശിക്കാതെ മന്നങ്കാവ് റോഡ് വഴി പോകണം. പേരാമ്പ്ര ഭാഗത്തുനിന്നും വരുന്ന ടിപ്പര്‍ ലോറി/ഭാരം കയറ്റിയ വാഹനങ്ങള്‍ ചാലിക്കരയില്‍ നിന്നും പുളിയോട്ട്മുക്ക് വഴി കൂട്ടാലിടയിലൂടെ പോകണം.

Leave A Reply