ബസിൽ മോഷണം; യുവതി പിടിയിൽ

 

തിരുവനന്തപുരം: ബസിൽ യാത്രക്കാരിയുടെ ബാഗിൽനിന്നു പണം കവർന്ന തമിഴ്സ്ത്രീയെ സിറ്റി ഷാഡോ പോലീസ് പിടികൂടി. മധുര പുണ്യവാരം കർപ്പകവതി തെരുവിൽ മാരി എന്ന ഭവാനി (24)യെയാണ് ഷാഡോ വനിതാ പോലീസ് അറസ്റ്റു ചെയ്തത്.

ബസുകളിൽ മോഷണം വ്യാപകമായതിനെത്തുടർന്ന് സിറ്റി പോലീസ് വനിതാ പോലീസുകാരെ മഫ്തിയിൽ നിയോഗിച്ചിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് മോഷണശ്രമത്തിനിടെ ഭവാനി കുടുങ്ങിയത്. ബസുകളിൽ കയറി കൃത്രിമമായി തിരക്കുണ്ടാക്കിയാണ് ഇവർ പഴ്‌സും പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്നിരുന്നത്. മ്യൂസിയം എസ്.ഐ. ശ്യാംരാജ് ജെ.നായർ ഷാഡോ വനിതാ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണം നടത്തിയത്.

Leave A Reply