സൗജന്യ മത്സരപരീക്ഷാ പരിശീലന ക്ലാസ്സുകള്‍ 22 ന് ആരംഭിക്കുന്നു

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തില്‍പെട്ട യുവജനങ്ങള്‍ക്കായുള്ള സൗജന്യമത്സരപരീക്ഷാ പരിശീലനക്ലാസ്സുകള്‍ ഒക്‌ടോബര്‍ 22 ന് ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവര്‍ അന്നേ ദിവസം 10 മണിക്ക് സിവില്‍സ്റ്റേഷനിലുള്ള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഹാജരാകണം. ഇതുവരെ തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ഗ്രാമസഭാ അംഗീകാരം, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, പത്താംതരം സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. പ്രായപരിധി 18 നും 40 നും ഇടയില്‍. ഫോണ്‍ – 2370026.

Leave A Reply