ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്​വ്യവസ്ഥയാണെന്ന്​ നിർമല സീതാരാമൻ

വാഷിങ്​ടൺ:  ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്​വ്യവസ്ഥയാണെന്ന്​ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഐ.എം.എഫ്​ ഇന്ത്യയുടെ വളർച്ചാ നിരക്ക്​ കുറയുമെന്ന്​ പ്രവചിച്ചതിന്​ പിന്നാലെയാണ്​ ധനമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത് . രാജ്യത്തെ വളർച്ച നിരക്ക്​ ഉയർത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി .

‘വളർച്ചാ നിരക്ക്​ കുറയുമെന്നാണ്​ ഐ.എം.എഫിന്റെ ​ പ്രവചനം. എങ്കിലും ലോകത്ത് ഇപ്പോഴും ​ അതിവേഗത്തിൽ വളരുന്ന സമ്പദ്​വ്യവസ്ഥയാണ് ഇന്ത്യയുടേത് ​. ലോകത്തിലെ എല്ലാ സമ്പദ്​വ്യവസ്ഥകളുടെയും വളർച്ചാ നിരക്ക്​ ഐ.എം.എഫ്​ കുറച്ചിട്ടുണ്ട്​. ഇന്ത്യയുടേതും കുറച്ചു. ചൈനയുമായി ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ താരതമ്യം ചെയ്യേണ്ട കാര്യമില്ല – നിർമല സീതാരാമൻ പറഞ്ഞു .

‘മുൻ വർഷങ്ങളിലെ പോലെ ഏഴ്, എട്ട്​ ​ ശതമാനം നിരക്കുകളിലല്ല ഇന്ത്യ സമ്പദ്​വ്യവസ്ഥ വളരുന്നതെന്നത്​ ഒരു പ്രശ്​നമാണ്​. എങ്കിലും ഉയർന്ന വളർച്ചാ നിരക്ക്​ കൈവരിക്കാനുള്ള സമ്പദ്​വ്യസ്ഥയുടെ ​പ്രാപ്​തിയിൽ സംശയമില്ലെന്നും’ ധനമന്ത്രി കൂട്ടിച്ചേർത്തു .

Leave A Reply