‘ഒരു കടത്ത് നാടൻ കഥ’: ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഷാഹിൻ സിദ്ധിഖ് നായകനാകുന്ന ചിത്രം ‘ഒരു കടത്തനാടൻ കഥ’യിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ പീറ്റര്‍ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം ആര്യാ അജിത്ത് ആണ് നായികയാകുന്നത്. കുഴല്‍പ്പണ ഇടപാടിന്റെ കഥ പറയുന്ന ചിത്രത്തില്‍ സലിം കുമാര്‍, നോബി, ബിജുക്കുട്ടന്‍, സാജന്‍ പള്ളുരുത്തി, പ്രസീതാ മേനോന്‍, സുധീര്‍ കരമന, ബൈജു എഴുപുന്ന എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

നീരാഞ്ജനം സിനിമാസിന്റെ ബാനറില്‍ റിഥേഷ് കണ്ണന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അനൂപ് മാധവും, പീറ്റര്‍ സാജനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥാ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നത്.

Leave A Reply