അസൂസ് സെൻബുക്ക് പ്രോ ഡ്യുവോ UX581,ഡ്യുവോ UX481 ഇന്ത്യയിൽ അവതരിപ്പിച്ചു

അസൂസ് ഇരട്ട സ്ക്രീൻ ലാപ്‌ടോപ്പ് സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു.  അസൂസ് സെൻബുക്ക് പ്രോ ഡ്യുവോ UX581, ,ഡ്യുവോ UX481 എന്നീ രണ്ട് മോഡലുകൾ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.  ഇരട്ട സ്ക്രീനുകൾ ഉള്ളതാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. കീബോർഡിന് മുകളിൽ ആണ് രണ്ടാമത്തെ സ്ക്രീൻ വരുന്നത്.

4k ഡിസ്പ്ലേ ആണ് ലാപ്പിന് ഉള്ളത്. 1080p FHD നാനോഎഡ്ജ് ഡിസ്പ്ലേ ഉൾക്കൊള്ളുന്ന സെൻബുക്ക് ഡ്യുവോയിൽ നാല് വശങ്ങളുള്ള ഫ്രെയിംലെസ് ഡിസൈനും 90 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയും ഉൾക്കൊള്ളുന്നു. സെൻബുക്ക് പ്രോ ഡ്യുവോ (യുഎക്സ് 581), സെൻബുക്ക് ഡ്യുവോ (യുഎക്സ് 481) എന്നിവയ്ക്ക്  2,09,990 രൂപയും, 89,990 രൂപയുമാണ് ആരംഭ വിലയായി വരുന്നത്.

 

Leave A Reply