ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാനെത്തി; വീട്ടിലെ നായ്ക്കുട്ടിയുമായി മുങ്ങി സൊമാറ്റോ ഡെലിവറി ബോയ്

പൂനെ: ഭക്ഷണം നല്‍കാന്‍ വന്ന സൊമാറ്റോ ഡെലിവറി ബോയ് വീട്ടിലെ വളര്‍ത്തു പട്ടിയെ മോഷ്ടിച്ചു. പൂനെയിലാണ് സംഭവം. വന്ദന ഷാ എന്നയാളാണ് തന്റെ വളര്‍ത്തുപട്ടിയെ നഷ്ടപ്പെട്ട വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡോട്ടു വീടിനു സമീപമുള്ള റോഡില്‍ കളിക്കുന്നത് കണ്ടെത്തിയിരുന്നു.

വന്ദനയും ഭര്‍ത്താവും നടത്തിയ അന്വേഷണത്തില്‍ അടുത്തുള്ള സൊമാറ്റോ ഡെലിവറി ഏജന്റുമാരിലൊരാള്‍ തന്റെ സഹപ്രവര്‍ത്തകനാണ് പട്ടിയെ എടുത്തു കൊണ്ടു പോയതെന്ന് അറിയിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ പിന്നീട് ഇയാളെ ബന്ധപ്പെട്ടു. പട്ടിയെ തന്റെ ഗ്രാമത്തിലേക്ക് കൊണ്ടു പോയി വിട്ടെന്നു പറഞ്ഞ ഇയാള്‍ക്ക് വന്ദനയും ഭര്‍ത്താവും പണം വരെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് വന്ദനയും ഭര്‍ത്താവും സൊമാറ്റോ അധികൃതരെ കാര്യം അറിയിച്ചു. തങ്ങളുടെ ഏജന്റുമാരിലൊരാള്‍ ഉടന്‍ ബന്ധപ്പെടുമെന്ന് സൊമാറ്റോ മറുപടിയും നല്‍കി. മോഷ്ടാവിന്റെ പേരും ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങള്‍ നായ്ക്കുട്ടിയുടെ ഉടമസ്ഥര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

 

Leave A Reply