അരുവത്തിൻറെ സെൻസറിങ് പൂർത്തിയായി

സായ് ശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് അരുവം . ചിത്രത്തിൽ സിദ്ധാർത്ഥ്, കാതറിൻ ട്രെസ, സതീഷ്, കാളി വെങ്കട്ട് എന്നിവർ അഭിനയിക്കുന്നു.  ചിത്രത്തിൻറെ സെൻസറിങ് പൂർത്തിയായി. U/A  സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രം ഒക്ടോബർ 11ന് പ്രദർശനത്തിന് എത്തും.

സായ് തമൻ ചിത്രത്തിന്റെ ശബ്‌ദട്രാക്ക് രചിക്കുമ്പോൾ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം എൻ. കെ. ഏകാംബരം, പ്രവീൺ കെ. എൽ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. സിവപ്പ് മഞ്ചൽ പച്ചൈ എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് നായകനായി എത്തുന്ന ചിത്രമാണ് അരുവം.

Leave A Reply