മലയാള ചിത്രം കിങ് ഫിഷിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിൻെറ പുതിയ പോസ്റ്റർ  പുറത്തുവിട്ടു. അനൂപ് മേനോനും, സംവിധായകൻ  രഞ്ജിത്തും ലില്ലി എന്ന ചിത്രത്തിലെ വില്ലൻ രാജേഷായി അഭിനയിച്ച ധനേഷും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ  ദുർഗ കൃഷ്ണയാണ് നായിക. ടെക്‌സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത് കോയയാണ് ചിത്രം നിര്‍മിക്കുന്നത്.

ലാൽ ജോസ്, ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.  രതീഷ് വേഗയാണ് സംഗീതം. രാജകുടുംബാംഗമായ ഭാസ്‌കര വര്‍മ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനൂപിന്റെ തിരക്കഥയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്യാനിരുന്നതാണ് ഈ ചിത്രം. എന്നാല്‍ തിരക്കുകള്‍ മൂലം വികെപി പിന്‍മാറിയതിനെ തുടര്‍ന്നാണ് സംവിധാനവും അനൂപ് മേനോന്‍ ഏറ്റെടുക്കുകായയിരുന്നു.

Leave A Reply