ഫയല്‍ നോക്കുന്ന പോലീസുകാരന്റെ തലയില്‍ കയറി കുരങ്ങന്‍ പേനെടുക്കുന്നു; വീഡിയോ വൈറല്‍

ലഖ്നൗ:  മൃഗങ്ങളുടെ ചില പ്രവൃത്തികള്‍ ഏറെ കൗതുകകരവും ചിരിയുണര്‍ത്തുന്നതുമാണ്. അത്തരത്തില്‍ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ പേന്‍ നോക്കുന്ന കുരങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇതൊന്നും കൂസാതെ പൊലീസ് ഉദ്യോഗസ്ഥന്‍ ജോലിയില്‍ വ്യാപൃതനായിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മേശയ്ക്ക് അഭിമുഖമായി കസേരയില്‍ ഇരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍. ഉദ്യോഗസ്ഥന്റെ തോളില്‍ ഇരുന്ന് പേന്‍ നോക്കുകയാണ് കുരങ്ങ്.

ഉത്തര്‍പ്രദേശ് പൊലീസിലെ അഡീഷണല്‍ സൂപ്രണ്ടായ രാഹുല്‍ ശ്രീവാസ്തവയാണ് രസകരമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം വീഡിയോ ട്വിറ്ററില്‍ വൈറലായി. വീഡിയോയ്ക്ക് താഴെ ഉദ്യോഗസ്ഥന്‍റെ ക്ഷമയെ അഭിനന്ദിച്ച് കമന്‍റുകളും പ്രത്യക്ഷപ്പെട്ടു.

Leave A Reply