മലയാള ചിത്രം തുരീയത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

രാജേഷ് ശർമ്മ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് തുരീയം. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ജിതിന്‍ കുമ്പുക്കാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി പ്രകാശ് കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൽ സുനീർ, ശിവ കൃഷ്ണ, ഷോൺ റോമി, ജീജ സുരേന്ദ്രൻ, പ്രിയ വി എസ്, കലാഭവൻ റഹ്മാൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം ഒക്ടോബർ 11ന് പ്രദർശനത്തിന് എത്തും.

ഓണാട്ടുകരയേയും അവിടുത്തെ വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ചിത്രമാണ് തുരീയം. മാധവം മൂവീസിൻറെ ബാനറിൽ ബിജേഷ് നായർ ആണ് ചിത്രം നിർമിക്കുന്നത്. ജി കെ നന്ദകുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തിന് വേണ്ടി ഗാനങ്ങൻ എഴുതിയിരിക്കുന്നത് പി പ്രകാശ് ആണ്. ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് സിബു സുകുമാരൻ, ആർ സോമശേഖരൻ, ദിൽജിത്ത് എന്നിവർ ചേർന്നാണ്

Leave A Reply