ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്: ഹനുമ വിഹാരിയെ മാറ്റാൻ സാധ്യത

മഹാരാഷ്ട്ര:  ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മൽസരം നാളെ മഹാരഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കും. നാളെ ഇന്ത്യൻ സമയം രാവിലെ 9:30 മത്സരം ആരംഭിക്കും. നാളത്തെ മൽസരത്തിൽ നിർണായക മാറ്റത്തിന് സാധ്യത ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട്.  ഹനുമ വിഹാരിയെ ടീമിൽ നിന്ന് മാറ്റാൻ ആണ് സാധ്യത. വിഹാരിക്ക് പകരം ഒരു പേസ് ബൗളർ ആകും ടീമിൽ എത്തുക.

ബുംറക്ക് പകരം ടീമിൽ എത്തിയ ഉമേഷ് യാദവ് ടീമിൽ ഇടം നേടാൻ സാധ്യത ഉണ്ട്. മഹാരാഷ്ട്രയിലെ പിച്ച് പേസിന് അനുകൂലമായതിനാൽ ആണ് മൂന്നാമത് ഒരു പേസറെ ടീമിൽ ഉൾപ്പെടുത്തുന്നത്.   രോഹിത് ശർമ, മയങ്ക അഗർവാൾ എന്നിവർ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ബൗളിങ്ങിൽ അശ്വിൻ, മുഹമ്മദ് ഷമി, ജഡേജ എന്നിവർ മികച്ച ഫോമിൽ ആണ്. ആദ്യ മത്സരത്തിൽ അശ്വിൻ എട്ട് വിക്കറ്റ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ഷമി അഞ്ച് വിക്കറ്റും നേടി.

Leave A Reply