ജോളിക്കു വേണ്ടി നാളെ കോടതിയില്‍ വക്കാലത്ത് നല്‍കുമെന്ന് അഡ്വ. ആളൂര്‍

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അറസ്റ്റിലായ ജോളിക്കുവേണ്ടി വ്യാഴാഴ്ച കോടതിയില്‍ വക്കാലത്ത് നല്‍കുമെന്ന് അഡ്വ. ബി.എ ആളൂര്‍. ആളൂരിന്റെ പ്രതിനിധികള്‍ ഇന്ന് ജയിലിലെത്തി ജോളിയുമായി സംസാരിച്ചിരുന്നു. ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കുന്നതെന്ന് അഡ്വ: ബി.എ ആളൂര്‍ പറഞ്ഞു. ജുഡിഷ്യല്‍ റിമാന്‍ഡിലുള്ള ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു തരണം എന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കുന്നുണ്ട്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പൊലീസിന്റെ റിമാന്‍ഡ് ഹര്‍ജി എതിര്‍ക്കില്ല. തുടര്‍ ദിനങ്ങളില്‍ കേസില്‍ കോടതിയില്‍ ഹാജരാകുമെന്നും അഡ്വ.ബിഎ ആളൂര്‍ പറഞ്ഞു.

Leave A Reply