വിനീത് ശ്രീനിവാസൻ ചിത്രം മനോഹരം നാളെ ജിസിസിയിൽ പ്രദർശനത്തിന് എത്തും

ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ അന്‍വര്‍ സാദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് “മനോഹരം”. ചിത്രം സെപ്റ്റംബർ 27ന് കേരളത്തിൽ പ്രദർശനത്തിന് എത്തി. നല്ല അഭിപ്രായം നേടിയ ചിത്രം നാളെ ജിസിസിയിൽ പ്രദർശനത്തിന് എത്തും.

ചിത്രത്തില്‍ വിനീതിന്റെ നായികയായിഅപർണ ദാസ് ആണ് എത്തുന്നത്.  . സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ ഹരീഷ് പേരാടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. .

Leave A Reply