എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

കൈനെറ്റിക്കിന്റെ പ്രീമിയം ഇരുചക്ര വാഹന ബ്രാൻഡായ മോട്ടോ റോയൽ തങ്ങളുടെ എംവി അഗസ്റ്റ ഡ്രാഗ്‌സ്റ്റർ സീരീസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഡ്രാഗ്‌സ്റ്റർ സീരീസിലെ മൂന്ന് ബൈക്കുകളായ ഡ്രാഗ്‌സ്റ്റർ 800 RR, ഡ്രാഗ്‌സ്റ്റർ 800 RR അമേരിക്ക, ഡ്രാഗ്‌സ്റ്റർ 800 RR പൈറെല്ലി എന്നിവയാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

മൂന്ന് വാഹനത്തിലും ഒരേ ഔട്ട്‌പുട്ട് നൽകുന്ന അതേ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. മൂന്ന് സിലിണ്ടർ 800 സിസി എഞ്ചിന്റേത് 13,100 rpm -ൽ 140 bhp കരുത്തും 10,100 rpm -ൽ പരമാവധി 87 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഐസ് പേൾ വൈറ്റ് & ഡാർക്ക് മാറ്റ് ഗ്രേ, നാർഡോ ഗ്രേ & ഡാർക്ക് മെറ്റ് ഗ്രേ നിറക്കൂട്ടുകളിൽ ഡ്രാഗ്സ്റ്റർ 800 RR ലഭ്യമാണ്. അമേരിക്ക പതിപ്പിന്റെ നിറങ്ങൾ ഒന്നുതന്നെയാണെങ്കിലും പ്രത്യേക ഡെക്കലുകൾ ലഭിക്കുന്നു. അമേരിക്ക എന്നത് ഒരു പരിമിത പതിപ്പാണ്. ഈ ബൈക്കിന്റെ 200 യൂണിറ്റുകൾ മാത്രമാണ് കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നത്. മാറ്റ് ബ്ലാക്ക് & പിറെല്ലി യെല്ലോ, ഐസ് പേൾ & അമേരിക്കൻ ബ്ലൂ എന്നിവയാണ് പിറെല്ലിയിൽ ലഭ്യമാകുന്ന നിറങ്ങൾ.

ഡ്രാഗ്സ്റ്റർ 800 ആർ‌ആറിന് 18.73 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വിലകൾ ആരംഭിക്കുന്നു. എംവി അഗസ്റ്റ ഡ്രാഗ്‌സ്റ്റർ 800 RR അമേരിക്കയുടെ വിലയും 18.73 ലക്ഷം രൂപയാണ്. എന്നാൽ ഡ്രാഗ്‌സ്റ്റർ 800 RR പൈറേലിക്ക് 21.5 ലക്ഷം രൂപയാണ് വില.

Leave A Reply