കൂടത്തായി കേസ്: അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ച്ചു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വിപുലീകരിച്ചു. അന്വേഷണ മേല്‍നോട്ടം ഉത്തരമേഖല ഐജി അശോക് യാദവിനെ ഏല്‍പിച്ചു. കോഴിക്കോട് റൂറല്‍ എസ്പി സൈമണിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ നിലവില്‍ പത്ത് പേരായിരുന്നു ഉണ്ടായിരുന്നത്. വിപുലീകരണം കഴിഞ്ഞതോടെ സംഘാംഗങ്ങളുടെ എണ്ണം 35 ആയി.

കണ്ണൂര്‍ എ.എസ്.പി ഡി.ശില്‍പ, നാദാപുരം എ.എസ്.പി അങ്കിത് അശോകന്‍, താമരശ്ശേരി ഡിവൈ.എസ്.പി കെ.പി. അബ്ദുള്‍ റസാക്ക്, തലശ്ശേരി ഡിവൈ.എസ്.പി വേണുഗോപാല്‍ കെ.വി, കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സി.ശിവപ്രസാദ്, പോലീസ് ആസ്ഥാനത്തെ ഹൈ ടെക് സെല്‍ ഇന്‍സ്പെക്റ്റര്‍ സ്റ്റാര്‍മോന്‍ ആര്‍. പിള്ള എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓ​രോ കൊ​ല​പാ​ത​ക​വും പ്ര​ത്യേ​കം എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍​ക്ക് ഓ​രോ​രു​ത്ത​ര്‍​ക്കും ചു​മ​ത​ല ന​ല്‍​കും. കു​റ്റാ​ന്വേ​ഷ​ണ​ത്തി​ൽ മി​ക​വു പു​ല​ര്‍​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​ത്. ഓ​രോ കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷി​ക്കു​മ്പോ​ള്‍ പു​തി​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്.

കൂട്ടക്കൊലക്കേസ് അന്വേഷണം പലവഴിക്ക് നീളുകയും പതിനാറ് വര്‍ഷം മുന്‍പ് വരെയുള്ള കൊലപാതകങ്ങള്‍ അന്വേഷിക്കുകയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ സാങ്കേതിക വിദഗ്ദ്ധരേയും ഫോറന്‍സിക് വിദഗ്ദ്ധരേയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് എഎസ്പിമാരും മൂന്ന് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. ഇതുകൂടാതെ അന്വേഷണ സംഘത്തിന് സാങ്കേതിക സഹായത്തിനായി എസ്പി ഡോ.ദിവ്യ വി ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

Leave A Reply