തമിഴ് ചിത്രം പെട്രോമാക്സിൻറെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

രോഹിൻ വെങ്കിടേശൻ തമന്നയെ നായികയാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പെട്രോമാക്സ്. ചിത്രത്തിൻറെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി. ചിത്രം ഒക്ടോബർ 11ന്  പ്രദർശനത്തിന് എത്തും.  ദേവി 2 എന്ന ചിത്രത്തിന് ശേഷം തമിഴിൽ തമന്ന അഭിനയിക്കുന്ന പുതിയ ചിത്രമാണിത്.

ഒരു ഹൊറർ കോമഡി പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം തെലുങ്ക് ചിത്രമായ ആനന്ദോ ബ്രഹ്മയുടെ റീമേക്  ആണ്. യോഗി ബാബു, മുനിഷ്കാന്ത്, കാളി വെങ്കട്ട്, ടി എസ് കെ, സത്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത് ജിബ്രാൻ ആണ്. ചെന്നൈയും, കാരൈകുഡി എന്നിവടങ്ങിലായിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്.അതേ കൺകൾ എന്ന ചിത്രത്തിന് ശേഷം രോഹിൻ വെങ്കിടേശൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Leave A Reply