നെ​ടു​ന്പാ​ശേ​രി​ വിമാനത്താവളത്തിൽ 15 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു

കൊച്ചി: നെ​ടു​ന്പാ​ശേ​രി അന്താരാഷ്ട്ര​ വിമാനത്താവളത്തിൽ 15 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു . റി​യാ​ദി​ൽ ​നി​ന്നും ഇന്നും പുലർച്ചെ എയർ ഇന്ത്യ വിമാനത്തിൽ എത്തിയ മ​ല​പ്പു​റം തെ​യ്യാ​ല ഒ​മ​ച്ച​പ്പു​ഴ ക​ട​വു​ക​ച്ചേ​രി വീ​ട്ടി​ൽ ഹ​സ്രത്തിന്‍റെ കൈയിൽ നിന്നാണ് സ്വർണം പിടിച്ചത്. അരക്കിലോ സ്വർണമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. നാല് സ്വർണ ബിസ്ക്കറ്റുകളായാണ് ഇവ കൊണ്ടുവന്നത്. എ​ൽ​ഇ​ഡി ലൈ​റ്റി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇവ.

Leave A Reply