റെഡ്മി നോട്ട് 8 പ്രോ ഒക്ടോബർ 16ന് ഇന്ത്യൻ വിപണിയിലെത്തും

ഷവോമിയുടെ പുതിയ മോഡലായ റെഡ്മി നോട്ട് 8 പ്രോ ഒക്ടോബർ 16ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഓഗസ്റ്റിൽ ചൈനയിൽ അവതരിപ്പിച്ച ഫോൺ രണ്ടു മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ എത്തുന്നത്.

ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 64 MPയുടെ പ്രൈമറി സെൻസറിനു പുറമെ 8 MPയുടെ അൾട്രവൈഡ് സെൻസറും 2 MP വീതമുള്ള ഡെപ്ത് സെൻസറും ഡെഡിക്കേറ്റഡ് മാക്രോ സെൻസറുമാണ് ഫോണിന്റെ പിൻവശുത്തുള്ളത്. 20 MPയുടേതാണ് സെൽഫി ക്യാമറ. റെഡ്മി നോട്ട് 8 പ്രോ ഫോണിന്റെ ഡിസ്‌പ്ലേ 6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസാണ്. 2340×1080 പിക്സലാണ് ഫോണിന്റെ റെസലൂഷൻ. ഫോണിന്റെ ഗൊറില്ല ഗ്ലാസ് 5 ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം നൽകും. 12nm മീഡിയ ടെക് ഹീലിയോ G90T പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം.

അതേസമയം റെഡ്മി നോട്ട് 8 പ്രോയൊടൊപ്പം റെഡ്മി നോട്ട് 8 അവതരിപ്പിക്കുന്നുണ്ടോയെന്ന കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നുമില്ല. ചൈനയിൽ റെഡ്മി 8 സീരിസിലെ മൂന്ന് ഫോണുകൾ ഒന്നിച്ചാണ് അവതരിപ്പിച്ചത്. സമാന രീതിയിൽ ഇന്ത്യയിലും റെഡ്മി ഫോണുകൾ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

Leave A Reply