കഞ്ചാവ് കേസിൽ പിടികൂടുന്നതിനിടെ പൊലീസുകാരനെ കുത്തി പരിക്കേൽപിച്ചു; പ്രതി പിടിയിൽ

മലപ്പുറം : പോലീസുകാരനെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. ഇന്ത്യനൂര്‍ സ്വദേശി സുഹൈലിനെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ വച്ചാണ് അതിസാഹസികമായി ഇയാളെ പോലീസ് പിടികൂടിയത്. കഞ്ചാവ് കേസില്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ മണ്ണാര്‍ക്കാട് സ്റ്റേഷനിലെ എസ് ഐ കമറുദ്ദീനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടത്.

കഴിഞ്ഞ മാസമായിരുന്നു സുഹൈലിനെ തേടി എസ് ഐ കമറുദ്ദീനും സംഘവും മലപ്പുറത്തേക്ക് എത്തിയത്. ആവശ്യക്കാരെന്ന വ്യാജേനയാണ് ഇവര്‍ സുഹൈസലിനെ സമീപിച്ചത്. പോലീസുകാരാണെന്ന് മനസ്സിലാക്കിയതോടെ സുഹൈല്‍ കത്തി വീശി രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ പോയ സുഹൈലിനായി കോട്ടക്കല്‍ പോലീസ് ശക്തമായ തിരച്ചില്‍ നടത്തി വരികയായിരുന്നു. ആക്രമണത്തില്‍ കമറുദ്ദീന്റെ ഇടതു കൈക്കാണ് പരിക്കേറ്റത്.

പിടികൂടുമ്പോഴും ഇയാളുടെ കയ്യിൽ കഞ്ചാവ് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Leave A Reply