യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; രണ്ട് പ്രതികൾ കൂടി കീഴടങ്ങി

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് എസ് എഫ് ഐ നേതാക്കള്‍ കൂടി കീഴടങ്ങി. കേസിലെ പതിനൊന്നാം പ്രതി രഞ്ജിത്ത്, പതിമൂന്നാം പ്രതി നിധിന്‍ എന്നിവരാണ് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ 15 പേര്‍ പിടിയിലായി. ഇനി നാലുപേരുകൂടി പിടിയിലാകാനുണ്ട്.  കേസില്‍ മൊത്തം 19 പ്രതികളാണുള്ളത്

കഴിഞ്ഞ ജൂലൈ 12 നാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അഖിലിന് കുത്തേറ്റത്. കോളേജ് കാന്റീനില്‍ ഇരുന്ന് പാട്ടുപാടിയെന്നാരോപിച്ചാണ് സംഘര്‍ഷം ഉണ്ടായത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്.

 

Leave A Reply