ആഹാരത്തില്‍ തലമുടി; ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു

ധാക്ക: ഭക്ഷണത്തില്‍ നിന്നും തലമുടി കിട്ടിയതിനെ തുടര്‍ന്ന് ഭാര്യയുടെ തലമൊട്ടയടിച്ച് ഭര്‍ത്താവ്. ബംഗ്ലാദേശിലാണ് സംഭവം. 35കാരനായ ബാബു മൊണ്ടാല്‍  എന്നയാളെയാണ് 23 കാരിയായ ഭാര്യയെ ഉപദ്രവിച്ചതിന് പൊലീസ് അറസ്റ്റു ചെയ്തത്.  ആഹാരത്തില്‍ മുടി കണ്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയുടെ തല മൊട്ടയടിച്ചത്.

14 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആഹാരത്തില്‍ മുടി കണ്ടതിനെ തുടര്‍ന്ന് ക്ഷുഭിതനായ ഇയാള്‍ ഉടന്‍ ബ്ലേഡുമായെത്തി ബലപ്രയോഗത്തിലൂടെ ഭാര്യയുടെ തല മൊട്ടയടിക്കുകയായിരുന്നു.

ബംഗ്ലാദേശില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നാണ്  മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് വനിതാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

Leave A Reply