കൂടത്തായി ജോളിയുടെ ക്രൂരത പാക്കിസ്ഥാനിലും ചൂടേറിയ ചര്‍ച്ച

ലാഹോർ: കൂടത്തായിയിലെ ജോളി നടത്തിയ ക്രൂരമായ കൊലപാതക പരമ്പരയുടെ കഥകൾ പാകിസ്ഥാനിലുമെത്തി. സമ്പത്തിനും മറ്റ് പലതിനും വേണ്ടി ഒരു സ്ത്രീ നടത്തിയ ആസൂത്രിതമായ കൊലപാതകങ്ങള്‍ എന്നതിനപ്പുറം 17 വര്‍ഷത്തോളം ആര്‍ക്കും സംശയം പോലുമുണ്ടായില്ലെന്നതാണ് ഏവരെയും ഞെട്ടിച്ചത്. രാജ്യമാകെ ചര്‍ച്ചയായ കൂടത്തായി കൊലപാതക പരമ്പര ഇപ്പോള്‍ അതിര്‍ത്തികടന്നും ചര്‍ച്ചയാകുകയാണ്.

ജോളിയുടെ ചെയ്തികൾ പാകിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ‘ദ ഡോൺ’ ആണ് റിപ്പോർട്ട് ചെയ്തത്. സമ്പത്തിന് വേണ്ടി 17 വര്‍ഷത്തിനിടെ ആറ് കുടുംബാംഗങ്ങളെകൊന്ന സ്ത്രീ എന്ന തലക്കെട്ടോടെയാണ് ഡോണ്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.  പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ഉറുദു ഭാഷയിലാണ് വാർത്ത വന്നത്. വാർത്തയുടെ ഇംഗ്ലിഷ് വിവർത്തനവും സൈറ്റിൽ തന്നെ ലഭ്യമാണ്.

സംഭവത്തിലെ ഇതുവരെയുള്ള വിവരങ്ങൾ വിശദീകരിച്ചു കൊണ്ടാണ് ‘ദ ഡോൺ’ റിപ്പോർട്ട് നൽകിയിരിക്കുന്നത്. പാകിസ്ഥാനിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും കൂടുതൽ വായനക്കാരുള്ളതുമായ ‘ദ ഡോൺ’ പത്രം സ്ഥാപിച്ചത് പാകിസ്ഥാൻ രാഷ്ട്രപിതാവും അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ സ്ഥാപകനുമായ മുഹമ്മദലി ജിന്നയാണ്.

ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​രു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​നു പി​ന്നി​ലെ മു​ഖ്യ ആ​സൂ​ത്ര​ക ജോ​ളി ജോ​സ​ഫിനെ അ​ട​ക്കം മൂ​ന്നു​പേ​രെ  കഴിഞ്ഞ ശനിയാഴ്ചയാണ് ക്രൈം​ബ്രാ​ഞ്ച് കസ്റ്റഡിയിലെടുത്തത്. ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​നെ സ​യ​നൈ​ഡ് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ജോളി അ​റ​സ്റ്റിലായിരിക്കുന്നത്.

Leave A Reply