ശ്രീലങ്ക പാകിസ്ഥാൻ മൂന്നാം ടി20: ശ്രീലങ്കയ്ക്ക് ടോസ്

പാകിസ്ഥാൻ പര്യടനത്തിലെ അവസാന ടി20 മൽസരം ഇന്ന് നടക്കും. ഇന്ന് ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുക. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ശ്രീലങ്ക ടി20 പരമ്പര നേടി. രണ്ട് മത്സരങ്ങളിലും പാകിസ്ഥാന്റെ ബാറ്റിങ്ങിലാണ് പിഴവ് സംഭിച്ചത്.

മിസ്ബ ഉൾ ഹഖ് പരിശീലകനായി എത്തിയ ആദ്യ രണ്ട് ഏകദിനങ്ങളും പാകിസ്ഥാൻ ജയിച്ചിരുന്നു. എന്നാൽ ടി20യിൽ ആ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. അവസാന ഏകദിനത്തിൽ വിജയിച്ച് ആശ്വാസ ജയം കണ്ടെത്താൻ ആകും പാകിസ്ഥാൻ ശ്രമിക്കുക.

Leave A Reply