മുഹമ്മദ് ഷമിയെ പ്രശംസിച്ച് രവി ശാസ്ത്രി

ഇന്ത്യൻ സൂപ്പർ താരം മുഹമ്മദ് ഷമിയെ പ്രശംസിച്ച് രവി ശാസ്ത്രി രംഗത്ത്. തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഷമി ഇന്ത്യയുടെ മികച്ച ബൗളർമാരിൽ ഒരാളാണെന്ന് രവി ശാസ്ത്രി പറഞ്ഞ. വ്യക്തി ജീവിതത്തിൽ പല പ്രശനങ്ങളും ഉണ്ടായിട്ടും അത് കളിയിൽ കാണിക്കാതെ മികച്ച പ്രകടനം നടത്തുന്ന ഷമി എല്ലാ താരങ്ങളും കണ്ട്പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ മൽസരത്തിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്. അഞ്ച് വിക്കറ്റ് ആണ് താരം നേടിയത്. റിവേഴ്സ് സ്വിംഗ് കണ്ടെത്താനുള്ള കഴിവാണ് ഷമിയുടെ ഏറ്റവും വലിയ കഴിവ്.

Leave A Reply