വീട്ടിൽ നിന്ന് ആറരപ്പവൻ കവർന്നു

വടക്കാഞ്ചേരി : വീടിനകത്ത് കയറിയ മോഷ്ടാവ് ആറരപ്പവൻ കവർന്നു.ആറ്റൂരിൽ തുറന്നിട്ട ബാൽക്കണിയിലൂടെ മോഷ്ടാവ് വീട്ടിൽ പ്രവേശിച്ചത്. ആറ്റൂർ മനപ്പടി കണ്ടേങ്ങാട്ടിൽ സക്കീർഹുസൈന്റെ വീട്ടിൽ നിന്നാണ് സ്വർണമാലയും പാദസരവും മോഷ്ടിച്ചത്. പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave A Reply