ഐഐഎസ്‌സി, ഐഐടി, എന്‍ഐടി, ഐസര്‍ പിഎച്ച്.ഡി. പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

ശാസ്ത്ര, സാങ്കേതിക മാനവിക, സാമൂഹ്യശാസ്ത്ര മേഖലകളില്‍ ഡിസംബര്‍/ജനുവരി സെഷനുകളില്‍ ആരംഭിക്കുന്ന പിഎച്ച്.ഡി. പ്രവേശനത്തിന് ഐ.ഐ.എസ്‌സി., ഐ.ഐ.ടി., എന്‍.ഐ.ടി., ഐസര്‍ തുടങ്ങി നിരവധി ദേശീയതല സ്ഥാപനങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ഐ.ഐ.എസ്‌സി. ബെംഗളൂരു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്‌സി.): ഏറോസ്‌പേസ്, കെമിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഓട്ടോമേഷന്‍, കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഡേറ്റാ സയന്‍സസ്, ഇലക്ട്രിക്കല്‍ കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് സിസ്റ്റം, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സ്, ഇനോര്‍ഗാനിക് ആന്‍ഡ് ഫിസിക്കല്‍ കെമിസ്ട്രി, മെറ്റീരിയല്‍സ്, മെറ്റീരിയല്‍സ് റിസര്‍ച്ച്, മെക്കാനിക്കല്‍, നാനോസയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഫിസിക്‌സ്, പ്രോഡക്ട് ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്; ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാം എന്നീ മേഖലകള്‍. അപേക്ഷ ഒക്ടോബര്‍ 31 വരെ. www.iisc.ac.in

ഐസര്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) വിവിധ കാമ്പസുകള്‍:

തിരുവനന്തപുരം: ബയോളജിക്കല്‍/കെമിക്കല്‍/ ഫിസിക്കല്‍ സയന്‍സസ്. അപേക്ഷ ഒക്ടോബര്‍ 15-നകം. http://appserv.iisertvm.ac.in/phd
പുണെ: ബയോളജി (അപേക്ഷ, ഒക്ടോബര്‍ 30 വരെ), കെമിസ്ട്രി – www.iiserpune.ac.in/admissions/phd-programme
മൊഹാലി: ബയോളജിക്കല്‍/കെമിക്കല്‍/ ഫിസിക്കല്‍/എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍/ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് – അപേക്ഷ ഒക്ടോബര്‍ 21, ഉച്ചയ്ക്ക് 12-നകം. http://iisermohali.ac.in
ബര്‍ഹാംപുര്‍ (ഒഡിഷ): ബയോളജിക്കല്‍/ കെമിക്കല്‍/ഫിസിക്കല്‍/മാത്തമാറ്റിക്കല്‍ സയന്‍സസ്. അപേക്ഷ നവംബര്‍ അഞ്ചുവരെ – http://iiserbpr.ac.in
ഭോപാല്‍: കെമിസ്ട്രി, ഫിസിക്‌സ്, ബയോളജിക്കല്‍/എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍/ഇക്കണോമിക്/ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് (ഇംഗ്ലീഷ്, ഫിലോസഫി, ലിംഗ്വിസ്റ്റിക്‌സ്); കെമിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്. അപേക്ഷ ഒക്ടോബര്‍ 20 വരെ – www.iiserb.ac.in/phdadmission

ഐ.ഐ.ടി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ. ടി) കാമ്പസുകള്‍ :

പാലക്കാട്: പിഎച്ച്.ഡി. – കെമിസ്ട്രി, ഫിസിക്‌സ്, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്; ഗവേഷണം വഴി എം.എസ്.: സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍. അപേക്ഷ ഒക്ടോബര്‍ 20 വരെ. – https://iitpkd.ac.in
ഗുവാഹാട്ടി: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍, ബയോസയന്‍സസ് ആന്‍ഡ് ബയോഎന്‍ജിനിയറിങ്, കെമിക്കല്‍, ഡിസൈന്‍, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, എനര്‍ജി, എന്‍വയോണ്‍മെന്റ്, നാനോ ടെക്‌നോളജി, റൂറല്‍ ടെക്‌നോളജി, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, ലിംഗ്വിസ്റ്റിക് സയന്‍സ് ആന്‍ഡ് ടെക്‌നോളജി – അപേക്ഷ ഒക്ടോബര്‍ 31 വരെ. – www.iitg.ac.in/acad/
ഭിലായ്: സ്‌പോണ്‍സേര്‍ഡ് കാറ്റഗറി: മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ലിബറല്‍ ആര്‍ട്‌സ്. അവസാന തീയതി: ഒക്ടോബര്‍ 25. – www.iitbhilai.ac.in
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) ഷില്ലോങ്: പിഎച്ച്.ഡി. സ്‌പോണ്‍സേര്‍ഡ് (പാര്‍ട്ട് ടൈം- ജനുവരി 2020 സെഷന്‍): എന്‍ജിനിയറിങ്, സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിസിപ്ലിനുകളില്‍. അപേക്ഷ ഒക്ടോബര്‍ 30 വരെ. ഹാര്‍ഡ് കോപ്പി നവംബര്‍ 12-നകം. – http://nitmeghalaya.in
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ & റിസര്‍ച്ച് (നിസര്‍) ഭുവനേശ്വര്‍: ബയോളജിക്കല്‍/കെമിക്കല്‍/ഫിസിക്കല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സസ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്. അപേക്ഷ ഒക്ടോബര്‍ 31 വരെ. – www.niser.ac.in
എ.ബി.വി.- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്, ഗ്വാളിയര്‍: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനിയറിങ്/ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, മാനേജ്മെന്റ്, അപ്ലൈഡ് സയന്‍സസ് (ഫിസിക്‌സ് & മാത്തമാറ്റിക്‌സ്). അപേക്ഷ നവംബര്‍ ഒന്നുവരെ. – www.iiitm.ac.in
ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്, ബെംഗളൂരു: സയന്‍സ്, എന്‍ജിനിയറിങ് എം.എസ്./പിഎച്ച്.ഡി. അപേക്ഷ ഒക്ടോബര്‍ 27-നകം. www.jncasr.ac.in/admit

Leave A Reply