കുമ്പളങ്ങി ടീം വീണ്ടും ഒന്നിക്കുന്നു തങ്കത്തിലൂടെ

പ്രതീക്ഷ ഏറെ ഉയർത്തി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ശ്യാം പുഷ്‌ക്കർ. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ശ്യാം പുഷ്‌ക്കർ തിരക്കഥ രചിക്കുന്ന ചിത്രമാണിത്. ക്രൈം ഡ്രാമ ചിത്രമായിരിക്കും ഇതെന്നാണ് വിവരം.

‘തങ്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുക. സഹീദ് അറാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തുവിട്ടത്.

Leave A Reply