വിലക്കിൽ നിന്നും പിന്മാറില്ലെന്ന് അമേരിക്ക ; നടപടിയില്‍ പ്രതിഷേധിച്ച് ചൈന

ന്യൂയോര്‍ക്ക്:  ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്ലിം വിഭാഗത്തിനെതിരെ നടക്കുന്ന പീഡനങ്ങളെ തുടര്‍ന്ന് ചൈനീസ് ഉദ്യോഗസ്ഥർക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് തുടരുമെന്ന് അമേരിക്ക. ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് യുഎസ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് . ഇതിനൊപ്പം തന്നെ നേരത്തെ 28 ചൈനീസ് സര്‍ക്കാര്‍ സംഘടനകളെയും കമ്പനികളെയും യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു .

അമേരിക്കയുടെ യാത്രാ വിലക്കിനോട് രൂക്ഷമായ ഭാഷയിലാണ് ചൈന പ്രതികരിച്ചത്. ഷിന്‍ജിയാങ് ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും അവിടെ അമേരിക്ക ആരോപിക്കുന്നതുപോലെയുളള മനുഷ്യാവകാശ പ്രശ്നങ്ങളില്ലെന്നും ചൈനീസ് വക്താവ് പറഞ്ഞു .

Leave A Reply