സൂപ്പര്‍ താരം സ്റ്റെഫാനോ സെന്‍സിയുടെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ

സിരി എയില്‍ യുവന്റസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ പരിക്കേറ്റ സൂപ്പര്‍ താരം സ്റ്റെഫാനോ സെന്‍സിയുടെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ. താരത്തിന് രണ്ടാഴ്ചത്തെ വിശ്രമം മാത്രം മതിയാകുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ കളിയുടെ രണ്ടാം പകുതിയിലായിരുന്നു സെന്‍സിക്ക് പരിക്കേറ്റത്. മസിലിന് പരിക്കേറ്റ താരത്തിന് നടത്തിയ വിദഗ്ദ പരിശോധനയിലാണ് പരിക്ക് ഗുരുതരമല്ലെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാൽ ഇറ്റലിയും ഗ്രീസും തമ്മില്‍ 13-ന് നടക്കാനിരിക്കുന്ന യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ സെന്‍സി കളിച്ചേക്കില്ല.

 

Leave A Reply