മരടിലെ ഉടമസ്ഥരില്ലാത്ത ഫ്‌ളാറ്റുകൾ. . . ; പിന്നിലെ നിഗൂഢത എന്ത്?. . .

കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നാല് ഫ്ളാറ്റുകളാണ് ഇത്തരത്തിൽ പൊളിച്ചു നീക്കാൻ സർക്കാർ നടപടി തുടങ്ങിയത്. ഫ്ലാറ്റുകളിൽ നിന്ന് ഉടമസ്ഥർ ഒഴിയുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, പൊളിക്കാനുള്ള നാല് കെട്ടിടങ്ങളിൽ, മിക്ക ഫ്ളാറ്റുകൾക്കും ശരിയായ ഉടമസ്ഥ രേഖകൾ ഇല്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കൂടാതെ മരടിലെ ഫ്ലാറ്റിൽ 12 എണ്ണത്തോളം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഒരേ പേരിൽ. ചില ഫ്ലാറ്റുകൾ വാങ്ങിയവരെ പറ്റി യാതൊരു വിവരവും ഇല്ല. ഈ തിരിച്ചറിവ് ചെന്നെത്തുന്നത് ഗുരുതരമായ നിഗൂഢതയിലേക്കാണ്.

എന്താണ് ഇതിന് പിന്നിലെ രഹസ്യം? കണ്ടെത്തേണ്ടിയിരിക്കുന്നു.

ഈ ഫ്ലാറ്റുകളിൽ അനധികൃതമായി വിദേശികൾ താമസിച്ചിരുന്നുവെന്നാണ് വിവരം. മരടിലെ ഹോളി ഫെയ്ത്ത്‌ H2O ഫ്ലാറ്റിൽ ചികിത്സയ്ക്ക്‌ എന്ന പേരിൽ അന്യ രാജ്യക്കാരായ ചിലർ സ്ഥിരം വന്നു പോയിരുന്നതായാണ് അറിയാൻ കഴിയുന്നത്. ഇവിടെ വിദേശികൾ താമസിക്കാൻ എത്തുമ്പോൾ പോലീസ്‌ സ്റ്റേഷനിൽ അവരുടെ യാത്രാ രേഖകൾ കൊടുത്ത്‌ അനുമതി വാങ്ങണം എന്ന് നിയമം ഉണ്ട്‌. പനങ്ങാട്‌ പോലീസ്‌ സ്റ്റേഷനിൽ നിന്നും അങ്ങനെ ഒരു അനുമതി ആരെങ്കിലും ഈ ഫ്ലാറ്റിലേക്ക്‌ വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.

കൂടാതെ, ചില വിദേശികൾക്കും ഇവിടെ ഫ്ലാറ്റ്‌ സ്വന്തമായി ഉണ്ടെന്നാണ് വിവരം. ഇവർ ഇവിടെ വരുമ്പോൾ താമസിക്കാൻ വേണ്ടി ഇവരുടെ പണം ഉപയോഗിച്ച്‌ ഫ്ലാറ്റുകൾ വാങ്ങി രജിസ്റ്റർ ചെയ്ത “ഉടമകളും”‌ ഉണ്ടെന്നാണ്‌ നാട്ടുകാർ പറയുന്നത്‌.

ചികിത്സയ്ക്കായി ഇവിടെ വരുന്ന അറബികൾക്ക് നികുതി ബാധകമാകാതെ താമസത്തിനു മാസ വാടകയ്ക്ക് കൊടുക്കുന്നവരാണ് മറ്റൊരുകൂട്ടർ. സംസ്ഥാനത്തിനു കിട്ടേണ്ട വൻ നികുതിയാണ് ഇതിലൂടെ ഇവർ വെട്ടിക്കുന്നത്. ടൂറിസം മേഖലയിൽ സംസ്ഥാനത്തിന് കിട്ടേണ്ട നികുതിയാണ് ഇത്തരം പ്രവർത്തിയിലൂടെ ഇല്ലാതാകുന്നത്. ലേക് ഷോർ ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി വന്ന ചിലർ ഇത്തരത്തിൽ ഇവിടെ താമസിച്ചിരുന്നതായി സമീപവാസികൾ പറയുന്നു.

സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കള്ളപണമിടപാടുകാരാണോ ഈ ഫ്ലാറ്റുകൾ സ്വന്തമാക്കിയതെന്നു സംശയിക്കേണ്ടതുണ്ട്. സകല രാഷ്ട്രീയക്കാരും സർക്കാർ സംവിധാനങ്ങളും ഫ്ലാറ്റ് കാര്യത്തിൽ കൈ കോർത്തപ്പോൾ അതിന് പിന്നിലെ ദുരൂഹത ഊഹിക്കേണ്ടതാണ്.

അനധികൃതമായി നിയമങ്ങൾ ലംഘിച്ച് പണിതുയർത്തിയ ഫ്ലാറ്റുകൾക്ക് സർട്ടിഫിക്കറ്റുകൾ നിരാകരിക്കുന്നതിന് പകരം എന്തിനാണ് താത്ക്കാലിക അനുമതി നൽകിയത്? അനുമതി നൽകിയവർ ആരൊക്കെ? അതിന്‌ അവർക്കെന്ത് പ്രതിഫലമാണ് ലഭിച്ചത്‌? പണമോ ഫ്ലാറ്റോ? ഇത്തരത്തിൽ അനേകം ചോദ്യങ്ങളും ഉയരുന്നുണ്ട്.

സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന ബിനാമി ഇടപാടുകളോ, തീവ്രവാദ സ്വഭാവമുള്ള ക്രിമിനൽ ഗൂഢാലോചനയോ ഇതിന്റെ പിന്നിൽ ഉണ്ടോ?. . . കേരളത്തിലെ മുഴുവൻ ഫ്ളാറ്റുകളിലെയും ഉടമസ്ഥരെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമുണ്ട്. അധികൃതർ അതിന് തായാറാകണം

Leave A Reply