ബോധരഹിതയായ സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ ആംബുലന്‍സായി കെഎസ്ആർടിസി ബസ്; രക്ഷകരായി ജീവനക്കാർ

ആലപ്പുഴ: ബസില്‍വച്ച് ബോധരഹിതയായ സ്ത്രീക്ക് കെഎസ്ആർടിസി ബസ് ആംബുലന്‍സായി. ദേശീപാതയിൽ കരുനാഗപ്പള്ളി മുതൽ കായംകുളം വരെ ഓച്ചിറ കെട്ടുകാഴ്ച നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നേരത്താണ് കെഎസ്ആർടിസി ബസില്‍ ശക്തികുളങ്ങര സ്വദേശിനി സുധാമ്പിക കുഴഞ്ഞുവീണത്. ഇടറോഡിലൂടെ ഡ്രൈവർ കെ.എസ് ജയൻ ബസുമായി പാഞ്ഞു. കണ്ടക്ടർ പി എസ് സന്തോഷ്‌ രോഗിക്ക് വേണ്ട ശുശ്രൂഷകള്‍ നൽകി. സഹയാത്രികരും കൂടെ കൂടി.

ചീറിപ്പാഞ്ഞു വരുന്ന ബസ്സ് കണ്ട് മറ്റ് വാഹനക്കാർ ചീത്ത വിളിച്ചെങ്കിലും ഇതൊന്നു വകവെക്കാതെ ഡ്രൈവര്‍ രോഗിയുമായി ആശുപത്രിയിലേക്ക് പായുകയായിരുന്നു. ശിവഗിരിയിൽ നിന്നും കോട്ടയത്തിനു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് സുധാമ്പികയുടെ ജീവന്‍ രക്ഷിക്കാൻ ആംബുലന്‍സായി മാറിയത്

Leave A Reply