ബജാജ് അര്‍ബനൈറ്റിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒക്ടോബര്‍ 16ന് ഇന്ത്യയിലെത്തും

ബജാജ് അര്‍ബനൈറ്റിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒക്ടോബര്‍ 16ന് ഇന്ത്യൻ വിപണയിൽ അവതരിപ്പിക്കും . അര്‍ബനൈറ്റ് എന്ന ബ്രാന്റിലാണ് വാഹനങ്ങള്‍ അവതരിപ്പിക്കുക . ഇത് ബജാജ് ചേതക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും ഇ-ചേതക് എന്നായിരിക്കും പേരെന്നുമാണ് പുറത്തുവരുന്ന വിവരം .

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെയായിരിക്കും ബജാജ് ഇ-സ്‌കൂട്ടര്‍ വിപണിയിൽ എത്തുന്നത് . ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും വാഹനത്തിലുണ്ട് . .

ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകൾ . ഓണ്‍റോഡ് വില ഏകദേശം ഒരു ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചനകള്‍.

Leave A Reply