സ്‌കോഡയും ഫോക്‌സ്‌വാഗണും ഒന്നിക്കുന്നു

ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണും ചെക്ക് വാഹനനിര്‍മാതാക്കളായ സ്‌കോഡയുടെയും ഒന്നാകുന്നു . ഇരു കമ്പനികളും ലയിച്ച് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരിക്കും അറിയപ്പെടുന്നത് . ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ രണ്ടു നിർമാതാക്കളും ഒന്നിച്ചുകൊണ്ടുപോകും

ഫോക്‌സ്‌വാഗണ്‍ ഇന്ത്യ, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സെയില്‍സ്, സ്‌കോഡ ഓട്ടോ എന്നീ മൂന്ന് കമ്പനികളാണ് ലയിപ്പിച്ചിരിക്കുന്നത്. പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ എന്ന പുതിയ സംരംഭത്തിന്റെ മേധാവിത്വം വഹിക്കാൻ പോകുന്നത് ഗുര്‍പ്രതാപ് ബോപ്‌റായി ആണ് .ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായാണ് ഇരു കമ്പനികളും ലയിക്കുന്നത് .

Leave A Reply