ഇ-സിഗരറ്റിനും മധുരപാനീയങ്ങൾക്കും ഡിസംബർ ഒന്നുമുതൽ വിലകൂടും

അബുദാബി:  ഇ-സിഗരറ്റിനും മധുരപാനീയങ്ങൾക്കും ഡിസംബർ ഒന്നുമുതൽ വിലവർധിക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു . ഇ-സിഗരറ്റ് ഉപകരണത്തിനും അതിലുപയോഗിക്കുന്ന വസ്തുവിനും പഞ്ചസാരയുടെ അളവ് കൂടിയ പാനീയങ്ങൾക്കുമാണ് വില കൂട്ടുന്നതെന്ന് അധികൃതർ വ്യക്തമാക്കി .

ഈ ഉത്പന്നങ്ങളുടെ നിർമാതാക്കളും കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങളും എക്സൈസ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി പറഞ്ഞു .

കസ്റ്റംസ് ഇറക്കുമതി എച്ച്.എസ്. കോഡ് 85437031, 85437032, 85437039 പട്ടികയിൽ വരുന്ന നിക്കോട്ടിനും പുകയിലയും അടങ്ങിയതോ അല്ലാത്തതോ ആയ എല്ലാ ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളും ഇതിലുൾപ്പെടും.

നിക്കോട്ടിൻ അടങ്ങിയതോ അല്ലാത്തതോ ആയ ഇ-സിഗരറ്റിനുള്ളിൽ ഉപയോഗിക്കുന്ന ദ്രാവകത്തിനും വില വർധിക്കുന്നതാണ് . അധികമായി പഞ്ചസാര ചേർത്ത് മധുരം കൂട്ടിയ പാനീയങ്ങൾ, ജെല്ലുകൾ, പൊടികൾ, സത്തുകൾ എന്നിവയ്ക്കും വില ഉയരും .

Leave A Reply