മുത്തൂറ്റ് സമരം 50 ദിവസങ്ങള്‍ പിന്നിട്ടു; തളരാതെ സമരക്കാര്‍, പിടിവാശിയില്‍ മാനേജ്‌മെന്റ്

കൊച്ചി: ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തി വരുന്ന സമരം 50 ദിവസം പിന്നിട്ടു. 11 റീജിയണല്‍ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 വേറെ ജീവനക്കാരാണ് പണിമുടക്കി സമരം ചെയ്തു വരുന്നത്. ഇത്രയും ജീവനക്കാര്‍ 50 ദിവസം സമരം ചെയ്തിട്ടും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും യാതൊരു അനുകൂല നിലപാടും ഉണ്ടായിട്ടില്ല എന്നാണ് സമരക്കാര്‍ ഉയര്‍ത്തുന്ന പരാതി.

മാനേജ്‌മെന്റും ജീവനക്കാരുമായുള്ള പ്രശ്‌ന പരിഹാരത്തിന് മൂന്നു തവണയാണ് ഇതുവരെ മധ്യസ്ഥചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ഈ ചര്‍ച്ചകളൊന്നും സമവായത്തിലെത്തിയില്ല. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ വട്ടചര്‍ച്ച ഒത്തു തീര്‍പ്പാകാതെ പിരിഞ്ഞു. രണ്ടു തവണ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിലും ഒരു വട്ടം സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃതത്തിലും നടന്ന ഒത്തു തീര്‍പ്പു ചര്‍ച്ചകളും മാനേജ്‌മെന്റെിന്റെ പിടി വാശി കാരണം ഒത്തു തീര്‍പ്പാകാതെ പിരിഞ്ഞു. വ്യാഴാഴ്ച കൊച്ചിയില്‍ വീണ്ടും ചര്‍ച്ച നടത്തും.

 

Leave A Reply