ബിഎസ് 6 ഇന്ധനം അടുത്ത ഏപ്രില്‍ മുതല്‍ വിപണിയിലെത്തും: കേന്ദ്ര മന്ത്രി

ഡല്‍ഹി: ഭാരത് സ്റ്റേജ് ആറ് (ബിഎസ് – 6) മലിനീകരണ നിയന്ത്രണ ചട്ടപ്രകാരമുള്ള ഇന്ധനം അടുത്ത വര്‍ഷം ഏപ്രില്‍ 1 മുതല്‍ ജയ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി വലിയ നഗരങ്ങളില്‍ വില്‍പന ആരംഭിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇതോടെ വാഹന മലിനീകരണം 80% മുതല്‍ 90% വരെ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഎസ് 6 ഇന്ധനം തയ്യാറാക്കുന്നതിനായി 60,000 കോടി രൂപ നീക്കിവെച്ചതായി മന്ത്രി അറിയിച്ചു.രാജ്യത്തെ 122 നഗരങ്ങള്‍ക്കായി ദേശീയ ശുദ്ധവായു പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതില്‍ മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply