മത്തങ്ങയുടെ തൂക്കം 1040 കിലോഗ്രാം; വിസ്മയകരമായ കാഴ്ച്ചയായി ഭീമന്‍ മത്തങ്ങ

ഒരു മത്തങ്ങയുടെ തൂക്കം 2,294 പൗണ്ട്. കേള്‍ക്കുമ്പോള്‍ അതിശയകരമായി തോന്നാം. ന്യൂഇംഗ്ലണ്ടില്‍ നടന്ന ടോപ്പ്ഫീല്‍ഡ് പ്രദര്‍ശനമേളയിലാണ് ഏറ്റവും വലിയ മത്തങ്ങയെ പ്രദര്‍ശിപ്പിച്ചത്. ലോകത്തിലെ ഏറ്റവും ചെറിയ കാറിനേക്കാള്‍ ഭാരം ഈ മത്തങ്ങയ്ക്കുണ്ട്.

 ഭീമന്‍ മത്തങ്ങയുടെ ഭാരം 2,294.5 പൗണ്ടാണ്. അതായത് ഏകദേശം 1,040 കിലോഗ്രാം ഭാരം. മത്സര സംഘാടകര്‍ക്കും കാഴ്ച്ചക്കാര്‍ക്കും ഒരുപോലെ വിസ്മയകരമായ കാഴ്ച്ചയായിരുന്നു ഭീമന്‍ മത്തങ്ങ. അലക്‌സ് നോയല്‍ എന്നയാളാണ് ഭീമന്‍ മത്തങ്ങ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. മത്സരത്തില്‍ വിജയിച്ചതിന് 8,519 ഡോളറും അദ്ദേഹം നേടി. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഇനി തനിക്ക് നന്നായി ഉറങ്ങാന്‍ കഴിയുമെന്ന് നോയല്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

 

 

Leave A Reply