“സാനിട്ടറി നാപ്കിന്‍ എന്താണെന്ന് പോലും അറിയാത്ത ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ട്”; ബോധവല്‍കരണം നല്‍കാന്‍ പാഡുകള്‍ കൈയിലേന്തി ഗര്‍ബ ഡാൻസ് – വീഡിയോ

സാനിട്ടറി നാപ്കിന്‍ ഉപയോഗത്തേക്കുറിച്ച് ബോധവല്‍കരണം നല്‍കാന്‍ പാഡുകള്‍ കൈയിലേന്തി അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നൃത്തം. സൂററ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥികളാണ് സാനിട്ടറി നാപ്കിന്‍ ഉയര്‍ത്തിപ്പിടിച്ച് ഗര്‍ബ താളത്തിനൊത്ത് നൃത്തം വയ്ക്കുന്നത്.

സ്ത്രീ ശുചിത്വത്തേക്കുറിച്ച് സന്ദേശം നല്‍കുകയായിരുന്നു ഉദ്ദേശമെന്ന് കീര്‍ത്തി ബുച്ച എന്ന വിദ്യാര്‍ത്ഥിനി പ്രതികരിച്ചു. “രാജ്യത്തിന്റെ പലയിടങ്ങളിലും ഇപ്പോഴും സാനിട്ടറി നാപ്കിന്‍ നിഷിദ്ധമാണ്. ഈ വിഷയത്തേക്കുറിച്ച് പറയാന്‍ നാണമാണ് ആളുകള്‍ക്ക്. സ്ത്രീ എന്ന നിലയില്‍ എനിക്ക് അഭിമാനമാണുള്ളത്.” – കീര്‍ത്തി ബുച്ച

സ്ത്രീകള്‍ക്ക് സാനിട്ടറി നാപ്കിന്‍ എന്താണെന്ന് പോലും അറിയാത്ത ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ട്. സ്ത്രീ ശുചിത്വത്തേക്കുറിച്ച് ഒരു സന്ദേശം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ 150 ഓളം പേര്‍ സാനിട്ടറി നാപ്കില്‍ കൈയില്‍ പിടിച്ച് നൃത്തം ചെയ്‌തെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

Leave A Reply