ഈന്തപ്പഴത്തിനുണ്ട് മധുരകരമായ രുചിയോടൊപ്പം നിരവധി ഗുണങ്ങളും

ധാരാളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണ് ഈന്തപ്പഴം. കൂടാതെ കാല്‍സ്യം, സോഡിയം, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അറേബ്യന്‍ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യവിളയായ ഈന്തപ്പഴം ഇന്ത്യയിലും ഇന്ന് വളരെ സുലഭമാണ്. ഈന്തപ്പഴത്തിന്റെ ഗുണം പൂര്‍ണമായും ലഭിയ്‌ക്കണമെങ്കില്‍ ദിവസവും 10 എണ്ണം വെച്ച് കഴിക്കണമെന്ന് പറയപ്പെടുന്നു. ഈന്തപഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ഈന്തപ്പഴം. വിറ്റാമിന്‍ എ, സി, കെ, ബി6, തയാമിന്‍, നിയാസിന്‍, റിബോഫഌിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍. മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാഷ്യം, കോപ്പര്‍, മാംഗനീസ്, സെലെനിയം എന്നീ ധാതുക്കള്‍ ഉണങ്ങിയ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. പല്ലുകളും എല്ലുകളും ശക്തമാകാന്‍ ഇവ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും ശരീര പുഷ്ടി വര്‍ധിപ്പിക്കാനും ഈന്തപ്പഴം പതിവായി കഴിക്കുന്നത് സഹായിക്കും.

ഈന്തപ്പഴം കൊളസ്‌ട്രോള്‍, കൊഴുപ്പ്‌ എന്നിവയില്‍ നിന്നും മുക്തമാണ്‌. കൂടാതെ ഇതിൽ പ്രോട്ടീന്‍ ധാരാളമുണ്ട് . ശരീരത്തിന്റെ അടിസ്ഥാനമാണ്‌ പ്രോട്ടീനെന്നു പറയാം. ഈന്തപ്പഴം കഴിക്കുന്നതിലൂടെ പ്രതിരോധശേഷി ധാരാളം ഉണ്ടാകും.

ദഹനക്കുറവുമൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളെ ഈന്തപ്പഴത്തിന്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് ഫലപ്രദമാണ്. ഈത്തപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുടലും മലാശയവുമെല്ലാം ശുദ്ധീകരിക്കപ്പെടുന്നു. ഇതിനാല്‍ മലബന്ധം മാറാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.

നല്ല ക്വാളിറ്റിയുള്ള ഒരു ഈന്തപ്പഴത്തില്‍ 66 കലോറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തടി കൂട്ടാന്‍ നല്ല മാര്‍ഗമാണിത്. എന്നാല്‍ തടിയുള്ളവരെയും ഈന്തപ്പഴം സഹായിക്കും. തടി കുറയ്ക്കാന്‍ ഭക്ഷണം കുറയ്ക്കുന്നതിനോടൊപ്പം ഈന്തപ്പഴവും സ്ഥിരമാക്കിയാല്‍ മതി.

ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള അത്ഭുതസിദ്ധി ഈത്തപ്പഴത്തിനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു കൈക്കുമ്പിള്‍ ഉണങ്ങിയ ഈത്തപ്പഴം ഒരു ഗ്ലാസ് ആട്ടിന്‍പാലില്‍ കുതിര്‍ത്തശേഷം അതേ പാലില്‍ത്തന്നെ മിക്‌സിയില്‍ അടിച്ച്‌ ബദാംപൊടിയും തേനും ചേര്‍ത്തിളക്കി കഴിച്ചാല്‍ ലൈംഗികശേഷിക്കുറവ് പരിഹരിക്കാം.

Leave A Reply