സെക്യുരിറ്റി ജീവനക്കാരന്റെ സമയോചിത ഇടപെടല്‍; ക്ഷേത്രത്തിന്റെ വഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ച മോഷ്ഠാവ് പിടിയിൽ

കടമ്പനാട്:  ബാങ്കിലെ സെക്യുരിറ്റി ജീവനക്കാരന്റെ സമയോചിത ഇടപെടലിൽ ക്ഷേത്രത്തിന്റെ വഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ച മോഷ്ഠാവ് പിടിയിൽ
പാവുമ്പ സ്വദേശി അനന്ദനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കടമ്പനാട് ഭഗവതി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ്, പാവുമ്പ മനട്ടയിൽ വിമൽ ഭവനത്തിൽ ആനന്ദൻ പിടിയിലായത്. കടമ്പനാട് ഫെഡറൽ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ അങ്ങാടിക്കന്റയ്യത്ത് രാജേന്ദ്രന്റെ സമയോചിതമായ ഇടപെടലിലാണ് മോഷ്ടാവ് പിടിയിലായത്.

രാത്രി സൈക്കളിൽ വന്ന ആളെ സംശയം തോന്നിയതിനാൽ രാജേന്ദ്രൻ നിരീക്ഷിക്കുകയായിരുന്നു. ഇയാൾ വഞ്ചിക്ക് പിന്നിലേക്ക് പോകുന്നത് ശ്രദ്ധയിൽ പെട്ട രാജേന്ദ്രൻ അപരിചിതന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ രാജേന്ദ്രൻ തന്റെ നീക്കങ്ങൾ ശ്രദ്ധിക്കുന്നത് അറിയാതെ വഞ്ചിയുടെ ഇരുമ്പ് പൂട്ട് തകർത്ത് മോഷ്ഠാവ് അകത്ത് കയറി. അപരിചിതന്റെ ലക്ഷ്യം വഞ്ചി മോഷണമാണെന്ന് വ്യക്തമായതോടെ രാജേന്ദ്രൻ സമീപവാസികളെ വിവരമറിയിക്കുകയും മോഷ്ടാവിനെ വഞ്ചിക്കകത്തിട്ട് പൂട്ടുകയുമായിരുന്നു.

തുടർന്ന് ഏനാത്ത് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഏനാത്ത് സ്റ്റേഷനിലെ എ എസ് ഐ മാരായ അനിൽ , വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ നിരവധി മോഷണക്കേസിലെ പ്രതിയാണ് ആനന്ദനെന്ന് ബോദ്ധ്യപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave A Reply